ഒളിച്ചോടി കല്യാണം കഴിച്ചതാണോ? ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകി മിനിസ്ക്രീൻ താരം ലക്ഷ്മി നന്ദൻ

mini screen star Lakshmi Nandan answered questions from fans ; മിനിസ്ക്രീൻ പരമ്പരകളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ലക്ഷ്മി നന്ദൻ. വിവാഹിതയായ വാർത്ത അടുത്തിടെ ആയിരുന്നു നടി പുറത്തുവിട്ടത്. ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായ ചടങ്ങിൽ ആയിരുന്നു വിവാഹം നടത്തിയത്. വിഷ്ണു ആണ് വരൻ. അമ്പലത്തിൽ വച്ച് ഇരുവരും ചാർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

എന്നാൽ ഇരുവരും മാത്രമുള്ള ചിത്രങ്ങൾ പങ്കുവെച്ചതും വളരെ ലളിതമായി വിവാഹം സംഘടിപ്പിച്ചതും ആരാധകരിൽ സംശയമുണ്ടാക്കി. ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ പലരും കമന്റ് ബോക്സിൽ ചോദിക്കുകയും ചെയ്തു. ഇതിനൊന്നുമുള്ള ഉത്തരം ലക്ഷ്മി എന്ന പങ്കുവെച്ചിരുന്നില്ല.ഇപ്പോഴത്തെ പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി താരങ്ങൾ എത്തിയിരിക്കുകയാണ്.

Read Also  ശരീരം വെറുത്തു കൊണ്ട് ജീവിച്ച കുട്ടിക്കാലം: അമ്മ എന്നെയോർത്ത് ഭയപ്പെട്ടിരുന്നു: വിദ്യാബാലൻ

വളരെ ലളിതമായി സംഘടിപ്പിച്ച വിവാഹമായിരുന്നു എന്നും തങ്ങളുടെ മാത്രം ചിത്രങ്ങൾ പങ്കുവെച്ചത് കൊണ്ടാണ് പലർക്കും ഈ സംശയം തോന്നിയത്.ഇരു വീട്ടുകാരും ആലോചിച്ചു ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയത്. വളരെ ലളിതമായി നടത്താൻ തന്നെയായിരുന്നു തീരുമാനം. അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ലക്ഷ്മി പറയുന്നു. ഇരുവരുടെയും പ്രണയ വിവാഹമാണ്. സൗഹൃദത്തിൽ ആയിരുന്നു എന്നും ഒടുവിൽ പരസ്പരം സംസാരിച്ചു മനസ്സിലാക്കിയാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ലക്ഷ്മി പറയുന്നു

ജീവിതത്തിൽ മോശം അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും ബ്രേക്കപ്പിന് ശേഷം മാനസികമായി ഒരുപാട് തളർന്നിരുന്നു. ആ സമയത്ത് ആയിരുന്നു വിഷ്ണുവിനെ പരിചയപ്പെട്ടത്. പിന്നീട് താൻ ജീവിതത്തിലേക്ക് തിരിച്ചെത്തി. തൻറെ വിഷമങ്ങളും സന്തോഷങ്ങളും ഒക്കെ മനസ്സിലാക്കുന്ന വ്യക്തിയാണ് വിഷ്ണുവെന്നും അതുകൊണ്ട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു എന്നും ലക്ഷ്മി പറയുന്നു.

Read Also  ഇതിനൊക്കെ വിശദീകരണം നൽകേണ്ടി വരുന്നത് നിരാശാജനകമാണ്:  തുറന്നടിച്ച് സായി പല്ലവി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top